ഇതാ എന്‍.സി.പി. യെ കൂടി വെടക്കാക്കി മുരളീധരന്റെ ജൈത്രയാത്ര തുടരുന്നു.
ഇനി കോണ്‍ഗ്രസ് ആണ് ലക്‌ഷ്യം. എന്റെ പാപങ്ങള്‍ എല്ലാം പൊറുക്കണേ. എന്നെക്കാള്‍ വല്യ പാപികള്‍ കോണ്‍ഗ്രസില്‍ തിരിച്ചു വന്നിട്ടുണ്ടേ( സ്വന്തം അച്ഛനെ ആണോ ഉദേശിച്ചത് എന്നറിയില്ല).
എന്നെയും എങ്ങനെ എങ്കിലും കോണ്‍ഗ്രസ് ആക്കണമേ.
അപ്പോള്‍ ഇനി ആര്‍ക്കെങ്കിലും ഏതെങ്കിലും പ്രസ്ഥാനത്തെ പൂട്ടിക്കണം എങ്കില്‍ മുരളീധരന്റെ കയ്യില്‍ കൊടുത്താല്‍ മതി
ഇത്ര മാത്രം അനുഭവ സമ്പത്തു വേറെ ആര്‍ക്കും ഉണ്ടാവാറില്ല.നാണം ഇല്ലാത്തവന്‍ ആസനത്തില്‍ ആല് വളര്‍ത്തി അതിന്റെ തണലില്‍ നടക്കുന്നു.
തൊലിക്കട്ടിക്ക് വല്ല അവാര്‍ഡും ഏര്പ്പെടുത്തിയാല്‍ തുടര്‍ച്ചയായി എതിരില്ലാതെ ഒരു അഞ്ചാറു തവണ എങ്കിലും മുരളിക്ക് കൊടുക്കേണ്ടി വരും. കാണ്ടാമൃഗം പോലും തോറ്റു പോകും.
മുരളീധരന്‍ കാരണം ഒന്ന് നാറി തോറ്റമ്പിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ശക്തമായി മുരളീ പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുരളീധരനെ പണ്ടേ കോണ്‍ഗ്രസില്‍ നിന്നും ആറു വര്‍ഷത്തേക്ക് പുറത്താക്കിയിട്ടുണ്ട്. അതിപ്പോളും നിലവില്‍ ഉണ്ട്.കരുണാകരന്‍ ഡല്‍ഹിയില്‍ മാഡത്തെ കണ്ടു കരു നീക്കുനുണ്ട്. ഇനി മകന്‍ നല്ല കോണ്‍ഗ്രസ്‌കാരന്‍ ആയി, സോണിയ,രാജീവ്,പ്രിയങ്ക,ഇന്ദിര,രാഹുല്‍ , ഇവര്‍ക്ക് കീ.. ജയ്. വിളിച്ചു നടന്നോള്ളാം. എന്റെ കണ്ണടയുന്നതിനു മുമ്പ് അവനൊരു ഗതി വരുത്തേണം.തുടങ്ങി എല്ലാ നമ്പറും പ്രയോഗിച്ചിട്ടുണ്ട്.
ഈ കഷ്ട്ടകാലം കോണ്‍ഗ്രസിനെ ഒഴിവാക്കി വല്ല ഗള്‍ഫിലും മണ്ണ് ചുമക്കാന്‍ പോകുമോ.
വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു ട്രൌസറില്‍ ഇടുമോ കോണ്‍ഗ്രെസ്സെ.
അപ്പോള്‍ ഇനി പലതും കാണാനുണ്ട്. ആരുടെ ----ക്കാണു മൂപ്പ് എന്ന് കണ്ടറിയുക തന്നെ വേണം.
കരുണാകരന്റെ ----ക്കാണോ, അതോ മുരളി വേണ്ട എന്ന് പറയുന്ന ഹസന്‍,തങ്കച്ചന്‍ തുടങ്ങിയവരുടെ ---- ക്കാണോ വിജയം എന്ന് കണ്ടറിയുക തന്നെ വേണം.
Friday, July 31, 2009
Subscribe to:
Post Comments (Atom)
നാണം ഇല്ലാത്തവന്‍ ആസനത്തില്‍ ആല് വളര്‍ത്തി നടക്കുന്നു
ReplyDelete