Monday, October 26, 2009

ബെര്‍ലി ബന്ദി ആയി.

ബ്ലോഗ്‌ ലോക പുലി സാക്ഷാല്‍ ബെര്‍ലി തോമസ്‌ വീരപ്പന്റെ തടവില്‍ എന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍.
അപ്പോള്‍ നിങ്ങള്‍ ന്യായമായും ചോദിക്കും അതിനാ വീരപ്പന്‍ അണ്ണന്‍ എന്നേ വടി ആയതല്ലേ എന്ന്.

ഹാ .. ഹാ . ഹാ
ഇതുകേട്ടാല്‍ കാട്ടിലെ സിംഹം വീരപ്പന്‍ പൊട്ടി പൊട്ടി ചിരിക്കും.
"മക്കളെ അതൊക്കെ അണ്ണന്റെ ചില നാടകങ്ങള്‍ അല്ലെ.
ഇനിയും ചാവണോ? അണ്ണന്‍ റെഡി."

പോലീസ് ഏറ്റുമുട്ടലില്‍ ചാവാന്‍ ഡ്യുപ്പുകള്‍ പലരെയും വീരപ്പന്‍ ഇപ്പോളും പോറ്റുന്നു.

തന്നെ പറ്റി പോസ്റ്റ്‌ ഇട്ട ദേഷ്യത്തില്‍ ബെര്‍ളിയെ അണ്ണന്‍ ബന്ദി ആക്കിയതാണ്.
അതല്ല ബെര്‍ളിയെ പറ്റിയും 'ത്തരങ്ങളെ' പറ്റിയും അറിഞ്ഞ അണ്ണന്‍ വെറുതെ സംസാരിച്ചിരുന്നു തമാശ പൊട്ടിക്കാന്‍ പോക്കിയാതാണെന്നും പറയപ്പെടുന്നുണ്ട്, പഴയ നക്കീരന്‍ ഗോപാലനെ പോലെ.

ബെര്‍ളിയുടെ മീശ വളര്‍ത്തി കൊമ്പന്‍ മീശ ആക്കാന്‍ കാട്ടില്‍ മയിലെണ്ണ പ്രയോഗം തുടങ്ങി.

ഇത് ബെര്‍ളി വീരപ്പന്റെ പേര് പറഞ്ഞു ഓഫീസില്‍ നിന്നും മുങ്ങി സജ്ജീവമായി പെണ്ണ് കാണല്‍ തുടങ്ങിയതാണ്‌ എന്ന് ചില തല്പ്പരകക്ഷിക്കള്‍ ആരോപിക്കുന്നുണ്ട്.

ബെര്‍ലി ഇല്ലാത്ത ബ്ലോഗില്‍ തങ്ങള്‍ക്ക്‌ ജീവിക്കാന്‍ വയ്യ എന്ന് പറഞ്ഞു ചില ആരാധകര്‍ ആത്മഹത്യാ ഭീക്ഷണി മുഴക്കിയിട്ടുണ്ട്