Wednesday, July 29, 2009

ബ്ലോഗിലെ മാടമ്പിത്തരങ്ങള്‍

പണ്ട് കാലത്ത് നാട്ടില്‍ എന്ത് പരിപാടി നടത്തണം എങ്കിലും , അത് മുമ്പേ നാട്ടിലെ മാടമ്പിമാരെ അറിയിച്ചു അനുവാദം വാങ്ങണം. അല്ലെങ്കില്‍ മാടമ്പി ആളെ വിട്ടു പരിപാടി കുളമാക്കി എല്ലാവനെയും പിടിച്ചു തല്ലും.

ഇത് പോലെ മലയാളം ബ്ലോഗിലെ ഒരു മാടമ്പി ആണ് ചേറായിയില്‍ മലയാളം ബ്ലോഗ്ഗരുമാര്‍ ഒത്തു കൂടിയതിനു എതിരെ ബ്ലോഗിലൂടെ വിഷലിപ്ത പോസ്റ്റുകള്‍ ഇട്ടു രതി നിര്‍വൃതി കൊള്ളുനത്. ആദ്യം മീറ്റിനു എതിരെ തീവ്രവാദി അക്രമണം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ചില നമ്പറുകള്‍ ഇട്ടൊരു പോസ്റ്റ്‌. എന്നും ഒച്ചാനിച്ചു കമന്റിടുന്ന സ്ഥിരം കുറ്റികള്‍ പോലും അന്ന് അതിനെ എതിര്‍ത്തപ്പോള്‍ എങ്കിലും മാടമ്പി തന്റെ കൊള്ളരുതാഴിക മനസിലാക്കും എന്ന് തോന്നി.
ഇല്ല. വെറും തോന്നല്‍ മാത്രം

ഇതാ വീണ്ടും ബ്ലോഗ്‌ സംഗമത്തെ ആക്ഷേപിച്ചു പോസ്റ്റുകള്‍ ഇടുന്നു.മീറ്റു നാറുന്നു പോലും. സ്വന്തം ആസനം ചേറായി എന്ന് സന്കല്പിച്ചാണോ ഈ പ്രയോഗം എന്നറിയില്ല . താന്‍ പുലി യല്ല അച്ചായന്‍ അല്ല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കൂടെ. എങ്ങനെയും ആയിരം പോസ്റ്റ്‌ തികക്കുക എന്നതാനിപ്പോള്‍ എന്റെ ലക്‌ഷ്യം.പരസ്യം ഏതാ ബ്ലോഗ്‌ ഏതാ പരസ്യം എന്ന് തിരിച്ചറിയാന്‍ ആവാത്ത മഹത്തായ എന്റെ ബ്ലോഗ്, പത്ര മുത്തശ്ശിയെ നന്നായി അനുകരിക്കുന്നതില്ലൂടെ വെറും ധാന്യങ്ങള്‍ മാത്രമല്ല ബ്ലോഗില്‍ നിന്നും കിട്ടുനത്‌ എന്ന് മനസിലാക്കാം.എനിക്കിതേ തോനുന്നു ഉള്ളു.
'പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലികുനില്ല.'
പണ്ട് എപ്പോളോ ഇവന്‍ കുറെ പുലികളെ കടിച്ചു പറിച്ചിട്ടുണ്ട്‌ പോലും.
ചവറു,കുത്ത് തുടങ്ങിയവയുടെ ഒക്കെ സ്റ്റോക്ക്‌ തീര്‍ന്നപ്പോള്‍ ബ്ലോഗ്‌ സംഗമം ഇങ്ങനെയും മുതലാക്കാം എന്ന് മനസിലായി.

ബ്ലോഗ്‌ സംഗമം എതിര്‍ത്ത് പണ്ടേ ഒരു 'കോപ്പിലാന്‍' ബ്ലോഗ്ഗര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ഹിറ്റ്‌ കൂട്ടി.അയാള്‍ കാശു മുടക്കി അച്ചടിച്ച മഹാകാവ്യം സംഗമത്തില്‍ എല്ലാവരുടെയും തലയില്‍ അടിച്ചേല്‍പിക്കാന്‍ ഉള്ള ഒരു ശ്രമം സംഘാടകര് അനൂകൂലിക്കാന്‍ തയാറാകാത്തത് മൂലം. അതിന്നു സമ്മതിച്ചിരുന്നെങ്കില്‍ ബ്ലോഗ്‌ സംഗമം ഒറ്റയ്ക്ക് തന്നെ സ്പോന്‍സര്‍ ചെയ്യാന്‍ ഈ മഹാനുഭാവന്‍ തയ്യാറായിരുന്നു. ഉടനെ എത്തി ചീള് പരാതികളുടെ പ്രവാഹം. 250 രൂപ കൂടി പോയി എന്നും ഒക്കെ പറഞ്ഞു. പിന്നെ സംഗമതിനെ പറ്റി പരസ്പര വിരുദ്ധമായ വിവരങ്ങള്‍ പോസ്റ്റില്‍ ഇട്ടു ബ്ലോഗ്ഗരുമാര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമം. ബ്ലോഗ്‌ സംഗമത്തെ വിടാതെ പിന്തുടര്‍ന്ന് നാറ്റിക്കാന്‍ ശ്രമിച്ചു ഇങ്ങോര്‍ ഇതു ആത്മ സംതൃപ്തി ആണാവോ ഉണ്ടാക്കിയത്. വീട്ടില്‍ ഉള്ളവര്‍ക്ക് പോലും സമാധാനം കൊടുത്തു കാണില്ല.

മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന കുറച്ചു പേര്‍ ഒത്തു കൂടി എന്ന് വച്ച് ഇവനൊക്കെ എന്തിന്റെ കഴപ്പാണോ ആവോ. ബ്ലോഗ്‌ ലോകം ഇടിഞ്ഞു വീണോ. ബ്ലോഗ്ഗരുമാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗ്‌ സംഗമം എന്നല്ലാതെ വേറെ എന്നതാ പറയുക. ഒരു ശതമാനം ബ്ലോഗരുമാര്‍ പോലും പങ്കെടുത്തില്ല എന്ന് കരുതി ഇതു ബ്ലോഗ്‌ സംഗമം അല്ലാതായി മാറുമോ. ബ്ലോഗ്‌ എഴുതുന്ന കൂടുതലും ആള്‍ക്കാര്‍ മറുനാട്ടില്‍ ആയതു മൂലം പങ്കെടുക്കാന്‍ സാധിച്ചില്ല എങ്കിലും മാനസികമായും,ധാര്‍മികം ആയും ഈ ബ്ലോഗ്‌ സംഗമത്തെ അനുകൂലിച്ചവര്‍ ആണ് ഭൂരിപക്ഷവും. പിന്നെ ഇവിടെ ആര്‍ക്കാണ് കഴപ്പ് വയ്യാത്തത്. പറ്റാത്തത്. ഈ മാടമ്പി മാരെ നേരത്തെ കണ്ടു അനുവാദം വാങ്ങി, അവരെ വല്ല രക്ഷാധികരികളോ മറ്റോ ആക്കി ഒരു പൊന്നാട അണിയിച്ചു മൂലയ്ക്ക് ഇരുത്താതത്തിന്റെ ചോരുക്കാണോ. ബ്ലോഗ്ഗരുംമാരുടെ സംഗമം ഒരു ആദ്യ സംഭവം അല്ല.നാട്ടിലും മറുനാട്ടിലും ഇത് പല തവണ നടന്നു. പിന്നെ ചെറായി മീറ്റിനു മാത്രം എന്താ ഇത്ര അയിത്തം.

ഈ കോപ്പിലെ അവനും, വെറളി പിടിച്ചവനും ഒക്കെ ബ്ലോഗ്‌ സംഗമം വിട്ടു വേറെ വല്ല നല്ല പോസ്റ്റും ഇടാന്‍ ശ്രമിക്കട്ടെ. അല്ലെങ്കില്‍ ഈ അനോണി ചാത്തന് ഒരു ഉപദേശമേ ഉള്ളു.
ഈ കടി മൂത്ത മാടമ്പിമാര്‍ തുണി പറിച്ചു വല്ല മുരിക്ക്‌ മരത്തിലും കയറി ഇറങ്ങട്ടെ .അല്ലെങ്കില്‍ വിരയ്ക്കുള്ള മരുന്നെന്കിലും അല്‍പ്പം സേവിക്കട്ടെ..

13 comments: