Friday, July 31, 2009

വെറളിത്തരങ്ങള്-2

ഞാന്‍ ബ്ലോഗ്‌ മീറ്റിനെ ഇത്രൊക്കെ പരിഹസിച്ചിട്ടും നിങ്ങള്‍ ആരും പ്രതികരിക്കാത്തത് കഷ്ട്ടം തന്നെ.ഞാന്‍ പകലന്തിയോളം പത്ര മുത്തശ്ശിയെ സേവിച്ചു ക്ഷീണിച്ചു, രാത്രി വന്നു ഉറക്കമിളച്ചു എഴുതിക്കൂട്ടുന്ന എന്റെ ഈ തരങ്ങള്‍ വായിച്ചു കമന്റ്‌ ഇടാതിരിക്കുനത് എന്നെ വളരെ അധികം നിരുത്സാഹപെടുത്തുന്നു.'Disqus','OpenID' വേലികള്‍ എല്ലാം ഞാന്‍ പൊളിച്ചു മാറ്റി വച്ചിരിക്കുന്നു .നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു. ധാന്യം കിട്ടാതെ ഇങ്ങനെ പോയാല്‍ എന്റെ കുടുംബം പട്ടിണി ആവും. ഇത്ര ഒക്കെ പ്രകോപിച്ചിട്ടും നിങ്ങള്‍ മീറ്റുകാര്‍ വന്നു കമന്റ്‌ ഇട്ടു അടി കൂടാത്തത് എന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ദയവായി നിങ്ങള്‍ വന്നു അനോണിയായോ,സനോണിയായോ അല്ലാതെയോ കമന്റ്‌ ഇടുക.കമന്റ്‌ ആണ് എന്നും എനിക്കുള്ള പ്രോത്സാഹനം. നയന്‍‌താര,മീര ജാസ്മിന്‍ തുടങ്ങി പലരുടെയും exclusive രഹസ്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കായി തിരഞ്ഞു പിടിച്ചു വച്ചിട്ടുണ്ട്.അത് ഉടനെ ദിവസം ഓരോ എണ്ണം വീതം പോസ്റ്റുന്നതായിരിക്കും. എന്റെ വിവരമില്ലാത്ത ആരാധകര്‍ പോലും എന്നെ കൈവിടും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. എനിക്ക് ഉറക്കം ഇല്ലാത്ത രാവുകള്‍ ആണ്.പോസ്റ്റ്‌ വായിച്ചു ആരും ഇനി എന്നെ ബ്രേസിയര് വെറളി എന്ന് വിളിക്കരുതേ.
ഞാന്‍ ഇനി ഒരു സത്യം പറയാം. നിങ്ങള്ക്ക് ഒന്നറിയാമോ? ഞാന്‍ ബ്ലോഗ്‌ മീറ്റിനു വരാന്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു.അവധിക്കു അപേക്ഷിച്ചിട്ടു എന്റെ അലവലാതി മാനേജര്‍, ആ ബ്ലോഗ്‌ വിരോധി ജേക്കബ്‌ മാത്യു, അത് ചുരുട്ടി കൂട്ടി എറിഞ്ഞു.ബ്ലോഗ്‌ മീറ്റിന്റെ കാര്യം മറ്റു ചില അലവലതികളില്‍ നിന്നും അങ്ങോര്‍ അറിഞ്ഞുകൊണ്ട് തന്നെ എനിക്കിട്ടു പണിതതാണ്. പിന്നെ ഞാന്‍ എന്ത് ചെയ്യും.ബ്ലോഗ്‌ മീറ്റ് വിജയിക്കേണ്ടത് എന്റെ കൂടെ ആവശ്യം ആയിരുന്നു.അതിനായി പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ വേണ്ടി ആണ് ഞാന്‍ തീവ്രവാദി അക്രമണം ഒക്കെ ആക്ഷേപിച്ചത്.അല്ലാതെ നിങ്ങള്‍ തെറ്റിദ്ധരിക്കും പോലെ അല്ല.അതുകൊണ്ട് നിങ്ങള്‍ എല്ലാം ദയവായി എന്റെ ബ്ലോഗില്‍ വന്നു കമന്റ്‌ ഇട്ടു എന്നെ പ്രോത്സാഹിപ്പിക്കുക.ഒരു ആയിരം പോസ്റ്റ്‌ തികയ്ക്കാന്‍ എന്നെ അനുവദിക്കു.ഞാന്‍ ഒരു മഹാ സംഭവം ആയിക്കോട്ടെ.ആയിരം തികച്ചാല്‍ പത്ര മുത്തശ്ശി എന്നെ പറ്റി ഒരു സപ്പ്ലിമെന്റ്റ്‌ ഇറക്കം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ.

3 comments:

  1. ആയിരം തികച്ചാല്‍ പത്ര മുത്തശ്ശി എന്നെ പറ്റി ഒരു സപ്പ്ലിമെന്റ്റ്‌ ഇറക്കം എന്ന് സമ്മതിച്ചിട്ടുണ്ട്. എന്റെ കഞ്ഞി കുടി മുട്ടിക്കല്ലേ.

    ReplyDelete